രക്തദാന ക്യാന്പ് നടത്തി
1340200
Wednesday, October 4, 2023 7:55 AM IST
പുൽപ്പള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ രക്തദാന ക്യാന്പും വിവിധ മേഖലകളിൽ നിന്നും മികവു തെളിയിച്ചവരെ ആദരിക്കലും ഐ.സി. ബാലക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫാ. മാത്യുസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ചാരിറ്റിബിൾ ഫണ്ട് വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ആദരിച്ചു.
ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, കെ.എം. എൽദോസ്, കെ.ആർ. ജയരാജ്, ഫാ. ജോസഫ് പരത്തുവയൽ, എം.യു. ഉലഹന്നാൻ, ഷീന ജയറാം, എസ്.ഐ. മനോജ്, പി.എഫ്. തങ്കച്ചൻ, പി.വൈ. എൽദോസ് എന്നിവർ പ്രസംഗിച്ചു.