ഗാന്ധിജയന്തി ദിനാഘോഷം നടത്തി
1340199
Wednesday, October 4, 2023 7:55 AM IST
കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ പൊതു സ്ഥലങ്ങൾ ശുചീകരണം നടത്തി പയ്യന്പള്ളി സെന്റ് കാതറിൻസ് ഹൈസ്കൂളിലെ വിദ്യാർഥികൾ മാതൃകയായി. 200 ഓളം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് പയ്യന്പള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അങ്കണവാടി, ആയുർവേദ ആശുപത്രി, സ്കൂൾ കവലയിലെ കച്ചവട സ്ഥാപനങ്ങൾ, സ്കൂൾ റോഡ്, സ്കൂൾ കാന്പസ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു . ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ലൈജു മൂക്കോംതറയിൽ നിർവഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് ബൈജു ജോർജ് അധ്യക്ഷത വഹിച്ചു. പയ്യന്പള്ളി ആയുർവേദ ആശുപത്രിയിലെ ഡോ. ഗണേഷ് വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. ശുചീകരണ പ്രവർത്തനത്തിന് സജിൻ ജോസ്, ജയ്സണ് ജോസഫ്, സിസ്റ്റർ മോളി, എൻ.ജെ. സ്റ്റൈല്ല, സ്മിത പി. മാത്യു, ലിലിയ ആനി തോമസ്, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.
ഷൈൻ ബോർഡ്; തിളങ്ങും ഇനി ദിശാബോർഡുകൾ
കൽപ്പറ്റ: ഗാന്ധിജയന്തി വാരത്തിൽ വേറിട്ട ശുചീകരണദൗത്യവുമായി ജില്ലാ ഭരണകൂടം. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വന്നെത്തുന്ന വയനാട്ടിലെ ടൂറിസം ദിശാസൂചക ബോർഡുകൾ വൃത്തിയാക്കുന്ന "ഷൈൻ ബോർഡ്' കാന്പയിനാണ് ജില്ലയിൽ ഇന്ന് തുടക്കമാകുന്നത്. പലവിധ കാരണങ്ങളാൽ കാഴ്ചകൾ മറഞ്ഞ ദിശാ സൂചക ബോർഡുകൾ ഇനി പുതുമോടിയിൽ വഴികാട്ടും.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് ഷൈൻ ബോർഡ് കാന്പെയിനിന് മുന്നിട്ടിറങ്ങുന്നത്. എൻഎസ്എസ്, എൻസിസി, എസ്പിസി, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, കൂട്ടായ്മകൾ, ക്ലബുകൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും ജില്ലാ ഭരണകൂടത്തിന്റെ ഈ ശുചീകരണ ദൗത്യത്തിൽ പങ്കാളികളാകാം. ഗാന്ധിജയന്തി വാരത്തോടുബന്ധിച്ച് എട്ടിനകം ജില്ലയിലെ വഴിയോരത്തുള്ള മുഴുവൻ ദിശാസൂചികാ ബോർഡുകളും വൃത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും വഴികാട്ടുന്ന ബോർഡുകൾ പ്രാദേശിക അടിസ്ഥാനത്തിൽ പാതയോരങ്ങളിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
പൊടി പടലങ്ങളും മറ്റും മൂടിയതിനാൽ ഇത്തരം റിഫ്ളക്ടർ ബോർഡുകൾ മങ്ങിയിരുന്നു. മഴക്കാലം പിന്നിട്ട് ഉണരുന്ന വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് വഴിതെറ്റാതെയെത്താൻ ഷൈൻ ബോർഡ് കാന്പെയിൻ തുണയാകും.
കൽപ്പറ്റ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ, തിരുനെല്ലി സിഡിഎസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷം നടത്തി.
ബ്രിഡ്ജ് കോഴ്സ് കുട്ടികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സണ് പി. സൗമിനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എൻ. സുശീല മുഖ്യ പ്രഭാഷണം നടത്തി. കോഓർഡിനേറ്റർ സായി കൃഷ്ണൻ ശുചിത്വദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുടുംബശ്രീ മിഷൻ വയനാട് എഡിഎം സി. റെജീന, തിരുനെല്ലി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം റൂഖിയ സൈനുദ്ധീൻ, പ്രോഗ്രാം കോർഡിനേറ്റർ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യന്പള്ളി: സെന്റ് കാതറിൻസ് സ്കൂൾ അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. വിദ്യാലയ വളപ്പ്, അടുത്തുള്ള അങ്കണവാടി, ആയുർവേദ ആശുപത്രി, കച്ചവട സ്ഥാപനങ്ങളുടെ പരിസരം, റോഡ് എന്നിവിടങ്ങളാണ് ശുചീകരിച്ചത്.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ലൈജു മൂക്കോംതറയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയുർവേദ ആശുപത്രിയിലെ ഡോ. ഗണേഷ് പ്രസംഗിച്ചു. സജിൻ ജോസ്, ജയ്സണ് ജോസഫ്, സിസ്റ്റർ മോളി സ്റ്റെല്ല, സ്മിത പി. മാത്യു, ലിലിയ ആനി തോമസ്, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.
അന്പലവയൽ: മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണ്, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ഹെൽത്ത് സെന്ററുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിച്ചു. പ്രസിഡന്റ് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ ബാബു, ജസി ജോർജ്, ടി.ബി. സൈനു, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, കെ.ജി. ബിജു, സന്തോഷ്, ഉണ്ണിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി. ഹരിതകർമ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.
കൽപ്പറ്റ: ഗാന്ധിജിയുടെ 154-ാം ജൻമദിനം ഡിസിസി ഓഫീസിൽ ആഘോഷിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
പി.പി. ആലി, ഒ.വി. അപ്പച്ചൻ, വി.എ. മജീദ്, എം.എ. ജോസഫ്, കെ.വി. പോക്കർ ഹാജി, ബിനു തോമസ്, എക്കണ്ടി മൊയ്തുട്ടി, പി. ശോഭനകുമാരി, വിജയമ്മ ടീച്ചർ, ബി. സുരേഷ് മേപ്പാടി, പോൾസണ് കൂവക്കൽ, ജിനി തോമസ്, നജീബ് പിണങ്ങോട്, താരീഖ് കടവൻ എന്നിവർ പ്രസംഗിച്ചു.