ജില്ലാ ടേബിൾ ടെന്നിസ് ചാന്പ്യൻഷിപ്പ്: 15 വയസിൽ താഴെ വിഭാഗത്തിൽ അനുഷ്ക ശങ്കറും തരുണ്‍ കുമാറും ജേതാക്കൾ
1340198
Wednesday, October 4, 2023 7:55 AM IST
കൽപ്പറ്റ: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ അപക്സ് അക്കാദമി ഓഫ് ടേബിൾ ടെന്നിസ് ഹാളിൽ നടന്ന ജില്ലാ ടേബിൾ ടെന്നിസ് ചാന്പ്യൻഷിപ്പിൽ 15 വയസിൽ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ അപക്സ് അക്കാദമിയിലെ അനുഷ്ക ശങ്കറും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കൽപ്പറ്റ ജവഹർ നവോദയ വിദ്യാലയത്തിലെ തരുണ്‍ കുമാറും ജേതാക്കളായി.
ഇവർക്ക് യഥാക്രമം റോസമ്മ ജേക്കബ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും റൂട്ട്സ് (എൻഎസ്എസ് സ്കൂൾ പൂർവ വിദ്യാർഥി അസോസിയേഷൻ) എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു. അണ്ടർ 15 പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വൈഗ ലക്ഷ്മിക്കാണ് രണ്ടാം സ്ഥാനം.
നിതിക എൽദോ, ടി. സ്പന്ദന എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ അമൻ പ്രമോദ് രണ്ടാം സ്ഥാനം നേടി. രാം അയ്യർ, ആര്യൻ പ്രമോദ് എന്നിവർ മൂന്നം സ്ഥാനം പങ്കിട്ടു.
മറ്റു വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടിയവർ: അണ്ടർ 11 ഗേൾസ്-അനുഷ്ക ശങ്കർ, പി. നീഹാരിക. അണ്ടർ 11 ആണ്-ബാലാജി കെ. നാരായണ്‍, സമൃദ്ധ് ശങ്കർ. അണ്ടർ 13 ആണ്-അമൻ പ്രമോദ്, ആര്യൻ പ്രമോദ്. അണ്ടർ 17 ആണ്-തരുണ്‍ കുമാർ, കമലേഷ്. അണ്ടർ 17 പെണ്-അനുഷ്ക ശങ്കർ, ആസിയ രവി. അണ്ടർ 19 ആണ്-തരുണ്‍ കുമാർ, ഉദിത് ചന്ദ്രൻ. അണ്ടർ 19 പെണ്-അനുഷ്ക ശങ്കർ, ആസിയ രവി. അണ്ടർ 13 ആണ് ഡബിൾസ്-സമൃദ്ധ്-റാം, ദേവദത്ത്-അബ്ദിൻ. അണ്ടർ 15 ആണ് ഡബിൾസ്- അബ്ദിൻ-ദേവദത്ത്, അമൻ- ആര്യൻ. മിക്സഡ് ഡബിൾസ്-എം. രാഹുൽ-അനുഷ്ക, മോഹൻ രവി-അഞ്ജലി നന്പ്യാർ. മെൻസ് ഡബിൾസ്-മാത്യു പൊന്നൂസ്,-ചെന്പക ബഷീർ, മോഹൻ രവി-അബ്ദുൾ സമദ്.
മെൻസ് സിംഗിൾസ്-മോഹൻ രവി, കെവിൻ തോമസ്. വുമണ്‍ സിംഗിൾസ്-എസ്. ദേവിക, അനുഷ്ക ശങ്കർ. വെറ്ററൻ സിംഗിൾസ്-മാത്യു പൊന്നൂസ്, അബ്ദുൾ സമദ്. ഇൻർ സ്കൂൾ ചാന്പ്യൻപ്പിൽ ജവഹർ നവോദയ വിദ്യാലയം ഒന്നാം സ്ഥാനം നേടി. കൽപ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളും ഡി പോൾ പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. എൻഎസ്എസ് സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുത്തു.