മറ്റുള്ളവർക്ക് തണൽ മരമായി മാറാനുള്ളതാണ് യൗവനം: ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത
1340197
Wednesday, October 4, 2023 7:55 AM IST
പുൽപ്പള്ളി: യൗവനം മരത്തിന്റെ തണലിൽ വിശ്രമിക്കാനല്ല, മറ്റുള്ളവർക്ക് തണൽ നൽകുന്ന മരമായി മാറാനുള്ള അനുഗ്രഹീത കാലമാണെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത.
യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെഎസ്ഒവൈഎ ഭദ്രാസന യുവജന സംഗമത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചീയന്പം മോർ ബസേലിയസ് സർവമത തീർത്ഥാടന കേന്ദ്രത്തിൽ നടന്ന സംഗമം എഡിഎം എൻ.ഐ. ഷാജുഉദ്ഘാടനം ചെയ്തു.
ഭവന നിർമാണ ഫണ്ട് ചടങ്ങിൽ സ്വീകരിച്ചു. ഫാ. ബേസിൽ ചീരകതോട്ടത്തിൽ, റവ.ഡോ. മത്തായി അതിരംപുഴയിൽ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി, ഫാ. ജയിംസ് വേന്മലിൽ, പി.എഫ്. തങ്കച്ചൻ, എസ്.ഐ. മനോജ് എൽദോസ് മത്തോക്കിൽ, ജോബിഷ് ജോഹൻ, ചാന്ദ്നി എന്നിവർ പ്രസംഗിച്ചു.