ചെറുകാട്ടൂരിൽ ശുചീകരണയജ്ഞം നടത്തി
1340196
Wednesday, October 4, 2023 7:55 AM IST
ചെറുകാട്ടൂർ: "സ്വച്ഛ്താ ഹി സേവാ’ കാന്പയിനിന്റെ ഭാഗമായി സെന്റ് ജോസഫ്സ് സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. എസ്റ്റേറ്റുമുക്ക് മുതൽ ചെറുകാട്ടൂർ ടൗണ്‍ വരെ റോഡിന്റെ ഇരുവശവും വൃത്തിയാക്കി.
പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ മേരി, പ്രിൻസിപ്പൽ സിസ്റ്റർ ലൗലി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡിറ്റി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.