ജവഹർ ബാൽ മഞ്ച് വയോജനദിനം ആഘോഷിച്ചു
1340194
Wednesday, October 4, 2023 7:55 AM IST
പളളിക്കുന്ന്: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജനദിനം പളളിക്കുന്ന് ഫാത്തിമാഭവൻ ഓൾഡ് എയ്ജ് ഹോമിൽ ആഘോഷിച്ചു. ജില്ലാ ചീഫ് കോ ഓർഡിനേറ്റർ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ സി. ഷഫീക്ക് അധ്യക്ഷത വഹിച്ചു.
കുട്ടികൾ വയോജനങ്ങൾക്കായി ശേഖരിച്ച വിഭവങ്ങൾ ജില്ലാ പ്രസിഡന്റ് സിയ പോൾ കൈമാറി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സതീശ് നെൻമേനി സൂര്യ ഗായത്രി എന്നിവർ സംസാരിച്ചു.
ഷിജു സെബാസ്റ്റ്യൻ, അനൂപ് കുമാർ, എ.എൻ. ഹരിദാസ്, ജിജി വർഗീസ്, സുകന്യ ആഷിൻ, ജോയ്സി ഷാജു, അഭിന മോഹൻ, അലൻ ജോസഫ്, ബേസിൽ വർഗീസ്, എ.സി. അജിഷ തുടങ്ങിയവർ നേതൃത്വം നൽകി.