എടക്കൽ ചാപ്പലിൽ ഓർമപ്പെരുന്നാൾ നാളെ തുടങ്ങും
1340193
Wednesday, October 4, 2023 7:55 AM IST
അന്പലവയൽ: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു കീഴിൽ എടക്കലിലുള്ള ചാപ്പലിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളും വിളക്കുനേർച്ചയും അഞ്ച്, ആറ് തീയതികളിൽ നടത്തും.
നാളെ വൈകുന്നേരം അഞ്ചിന് അന്പലവയൽ പള്ളിയിൽനിന്നു ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടാകും. 6.30ന് വികാരി ഫാ. ബേബി ജോണ് കളിയ്ക്കൽ പതാക ഉയർത്തും. രാത്രി എട്ടിന് ഗാനശുശ്രൂഷ. 8.15ന് വചന ശുശ്രൂഷ. ആറിനു രാവിലെ എട്ടിന് ഫാ. ബേസിൽ ഫ്രൻസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന ശുശ്രൂഷ, മധ്യസ്ഥ പ്രാർത്ഥന. 11ന് അന്പുകുത്തി കുരിശിങ്ങലേക്ക് പ്രദക്ഷിണം.