വിദ്യാനിധി നിക്ഷേപ പദ്ധതി ആരംഭിച്ചു
1339732
Sunday, October 1, 2023 8:03 AM IST
കൽപ്പറ്റ: സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാനിധി നിക്ഷേപ പദ്ധതി ഗവ.എൽപി സ്കൂളിൽ ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജുജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ജയരാജൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി എം.പി. സജോണ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ. ഗിരീഷ്, ഭരണസമിതി അംഗങ്ങളായ വി.എം. റഷീദ്, പി.പി. അനിത, പി.കെ. വനജ, അസിസ്റ്റന്റ് സെക്രട്ടറി വി. ഉഷാകുമാരി, മാനേജർ കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സ്റ്റാഫ് സെക്രട്ടറി ഇ. മുസ്തഫ സ്വാഗതവും അധ്യാപിക എം.എം. മഞ്ജുള നന്ദിയും പറഞ്ഞു. നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പഠിതാക്കളിൽ സന്പാദ്യശീലം വളർത്തുന്നതിന് ആവിഷ്കരിച്ചതാണ് പദ്ധതി.