കൈകൂലി ഗവ. കോളജ് പ്രിൻസിപ്പൽ അടക്കം രണ്ടുപേർക്ക് സസ്പെൻഷൻ
1339352
Saturday, September 30, 2023 1:04 AM IST
ഉൗട്ടി: കൈകൂലി വാങ്ങിയ കേസിൽ ഉൗട്ടി ഗവ. കോളജ് പ്രിൻസിപ്പൽ അരുൾ അന്തോണി, അധ്യാപകൻ രവി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വിദ്യാർഥികളിൽ നിന്ന് കോഴ്സ് മാറ്റുന്നതിന് 5,000 രൂപ മുതൽ 30,000 രൂപ വരെ കൈകൂലി വാങ്ങിയ സംഭവത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇവരെ സസ്പെൻഡ് ചെയ്തത്. വിദ്യാർഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.
തുടർന്ന് വിദ്യാഭ്യാസ ഓഫീസർ കലൈശെൽവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളജിലെത്തി വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.