പനമരം വിശുദ്ധ പാദ്രേ പിയോ ദേവാലയത്തിൽ തിരുനാൾ തുടങ്ങി
1337931
Sunday, September 24, 2023 12:42 AM IST
പനമരം: വിശുദ്ധ പാദ്രേ പിയോ ദേവാലയത്തിൽ തിരുനാൾ തുടങ്ങി. റെക്ടർ ഫാ. ജോർജ് കുഴിവിളയിൽ കൊടിയേറ്റി. ഒക്ടോബർ രണ്ടിനാണ് തിരുനാൾ സമാപനം.
നാളെ രാവിലെ 9.30ന് ജപമാല. പത്തിന് ഫാ. വിത്സൻ മുളയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. നാളെ മുതൽ 30 വരെ വൈകുന്നരം 4.15ന് ജപമാല. 4.45ന് വിശുദ്ധ കുർബാന. ഈ ദിവസങ്ങളിൽ യഥാക്രമം ഫാ. ജോസ് കപ്യാരുമലയിൽ, ഫാ. ശ്രുധിൻ കളപ്പുരയ്ക്കൽ, ഫാ.ഗർവാസിസ് മറ്റം, ഫാ.സോണി വടയാപറന്പിൽ, ഫാ.ജോർജ് കിഴിക്കണ്ടയിൽ, ഫാ.മരിയദാസ് തുരുത്തിമറ്റം എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
ഒക്ടോബർ ഒന്നിന് രാവിലെ 9.30ന് ജപമാല. പത്തിന് പാവനാത്മ കപ്പൂച്ചിൻ പ്രൊവിൻസിലെ നവ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. സമാപനദിനം രാവിലെ ഒന്പതിന് വിശുദ്ധ ഫ്രാൻസിസിന്റെ മരണാനുസ്മരണ പ്രാർത്ഥന-ഫാ. സിബി മറ്റത്തിൽ. 9.30ന് ഫാ. തോമസ് കരിങ്ങടയിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഫാ. തോമസ് കളപ്പുരയ്ക്കൽ, ഫാ. വിനോദ് മാങ്ങാട്ടിൽ എന്നിവർ സഹകാർമികരാകും. ഉച്ചയ്ക്ക് 12ന് വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ച് ജപമാല പ്രദക്ഷിണം. ഉച്ചയ്ക്ക് 1.15ന് സ്നേഹവിരുന്ന്.