ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു
1337645
Saturday, September 23, 2023 12:18 AM IST
കേണിച്ചിറ:ശിവഗിരി മഠം ഗുരുധർമ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെയും ശ്രീനാരായണ ഗുരുസേവാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ സമാധി ദിനം ആചരിച്ചു.
ശ്രീനാരായണ ഗുരുസേവാശ്രമാധിപ മാതാ നാരായണ ചൈതന്യമയി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മഹാഗുരുപൂജ, ഗുരുദേവ ഭക്തിഗാനാലാപനം, ഗുരുദേവകൃതികളുടെ പാരായണം, ഗുരുധർമം എന്ന വിഷയത്തിൽ ചർച്ച, അന്നദാനം എന്നിവ നടന്നു. സി.കെ. ദിവാകരൻ, സി.എൻ. പവിത്രൻ, കെ.ആർ. ഗോപി, സി.കെ. മാധവൻ, പി.ഐ. നാരായണൻ, കെ.കെ. രാഘവൻ, കെ.ആർ. സദാനന്ദൻ, ഓമന തുടങ്ങിയവർ നേതൃത്വം നൽകി.