റിയാദ് കെഎംസിസി 250 ഡയാലിസിസിനു ഫണ്ട് കൈമാറി
1337644
Saturday, September 23, 2023 12:18 AM IST
കൽപ്പറ്റ: റിയാദ് കെഎംസിസി ജില്ലാ കമ്മിറ്റി സി.എച്ച്. സെന്റർ മുഖേന ശാന്തി പെയിൻ ആൻഡ് പാലിയേറ്റ് കെയറിന് 250 ഡയാലിസിസിനു ഫണ്ട് അനുവദിച്ചു.
തുക പുത്തൂർവയലിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി ജില്ലാ കമ്മിറ്റി ഭാരവാഹികൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചു.
കെഎംസിസി ഭാരവാഹികളായ സുധീർ ബഷീർ, എം. അഷ്റഫ്, സി. റഫീഖ്, പി. മുഹമ്മദുകുട്ടി, മുസ്ലിം ലീഗ്-സി.എച്ച്. സെന്റർ ഭാരവാഹികളായ കെ.കെ. അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, നിസാർ അഹമ്മദ്, പി. ഹാരീസ്, സലീം മേമന തുടങ്ങിയവർ പങ്കെടുത്തു.