റെസ്റ്റ് റൂം സമുച്ചയം ഉദ്ഘാടനം ചെയ്തു
1301870
Sunday, June 11, 2023 7:11 AM IST
സുൽത്താൻ ബത്തേരി: നഗരസഭ വാർഷിക പദ്ധതിയിൽ 18 ലക്ഷം രൂപ ചെലവിൽ ഗവ.സർവജന സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിനു നിർമിച്ച റെസ്റ്റ് റൂം സമുച്ചയം മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് എത്സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ജനപ്രതിനിധികളായ ലിഷ, സഹദേവൻ, കെ. റഷീദ്, ഷാമില ജുനൈസ് ,സാലി പൗലോസ്, ജംഷീർ അലി, അസീസ് മാടാല, എസ്എംസി ചെയർമാൻ അബ്ദുൾ സത്താർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൽ നാസർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ദിലിൻ സത്യനാഥ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, സീനിയർ അസിസ്റ്റന്റ് അന്പിളി നാരായണൻ,സ്റ്റാഫ് സെക്രട്ടറി .വിജോഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.