അങ്കണവാടി അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണം; ഐഎൻടിയുസി
1301167
Thursday, June 8, 2023 11:33 PM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് അട്ടമല അങ്കണവാടി അധ്യാപിക ജലജയുടെ ആത്മഹത്യയ്ക്ക് കാരണകാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടു അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെക്ക് പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഉഷ കുമാരി അധ്യക്ഷത വഹിച്ചു, ഗിരീഷ് കൽപ്പറ്റ, അരുണ്ദേവ്, രാജു ഹെജമാടി, രാധാമണി, മായാ പ്രദീപ്, സ്റ്റെല്ല ഡിമല്ലോ, പി.കെ. ആയിഷ, ടി.പി. ലളിത തുടങ്ങിയവർ പ്രസംഗിച്ചു.