വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന ഫീസിൽ വയോജനങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കണമെന്ന്
1301160
Thursday, June 8, 2023 11:33 PM IST
മാനന്തവാടി: ജലസേചന, വനം വകുപ്പുകൾക്കു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനു വയോജനങ്ങൾക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് സർവീസ് കൗണ്‍സിൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജൂണ്‍ 15ന് ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനം വിവിധ പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി. ആന്റണി, എം.എഫ്. ഫ്രാൻസിസ്, കെ.എം. ബാബു, ഹബീബ് റഹ്മാൻ റാവുത്തർ, കെ. വിജയകുമാരി, എ. റോസിലി, ആന്റണി റൊസാരിയോ, എം. ശിവൻ, കെ. രാജൻ എന്നിവർ പ്രസംഗിച്ചു.