പ്ലാസ്റ്റിക് മലിനീകരണം ചെറുക്കണം: സാരംഗ് ദന്പതികൾ
1300672
Wednesday, June 7, 2023 12:06 AM IST
കൽപ്പറ്റ: ഗുരുതര വിപത്തുകൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് മലിനീകരണം ചെറുക്കണമെന്ന് സാരംഗ് ദന്പതികൾ എന്നറിയപ്പെടുന്ന അട്ടപ്പാടി ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും അനൗപചാരിക വിദ്യാഭ്യാസത്തിനും ജീവിതം സമർപ്പിച്ച സാരംഗ് ദന്പതികൾ ഓയിസ്ക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എംസിഎഫ് പബ്ലിക് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ അതിഥികളായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ദന്പതികൾ വിദ്യാർഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ഡോ.മുസ്തഫ ഫാറൂഖി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഒയിസ്ക ചെയർമാൻ അഡ്വ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി.ഒ. ഹാജിറ, പ്രിൻസിപ്പൽ ജെ.ജെ. നീതു, മുൻ പ്രിൻസിപ്പൽ മുഹമ്മദ്, റിട്ട.കൃഷി ഡപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ, സുനിത ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.