കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് പാസ് നൽകുന്നില്ലെന്ന്
1300668
Wednesday, June 7, 2023 12:06 AM IST
കൽപ്പറ്റ: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കണ്സഷൻ പാസ് നൽകാതെ വിദ്യാർഥി വിരുദ്ധ നിലപാടുമായി മുന്നോട്ടു പോവുകയാണ് സർക്കാരെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി. മറ്റു ജില്ലകളെ അപേക്ഷിച്ച് കഐസ്ആർടിസിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന തോട്ടം തൊഴിലാളികളുടെയും ഗോത്ര വിഭാഗത്തിൽ പെട്ടവരുടെയും മക്കൾക്ക് ആശ്രയം കെഎസ്ആർടിസിയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ചിരുന്നു.
അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വിദ്യാർഥികൾക്കും വനിതകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ വിദ്യാർത്ഥി വിരുദ്ധ നിലപാടുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. ഈ നിലപാട് സർക്കാർ തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കെഎസ് യു നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിൽ തോമസ്, സുശോബ് ചെറുകുന്പം എന്നിവർ അറിയിച്ചു.