പെരിക്കല്ലൂരിൽ നവീകരിച്ച പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1299590
Saturday, June 3, 2023 12:11 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വർണക്കൂടാരം പദ്ധതിയിൽ 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മോഡൽ പ്രീ പ്രൈമറി കെട്ടിടം ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സുശീല ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ കണ്ടെത്താനും വളർത്താനും സഹായകമായ 13 ഇടങ്ങൾ ക്രമീകരിച്ച ക്ലാസ് മുറികൾ ഉള്ളതാണ് നവീകരിച്ച സ്കൂൾ കെട്ടിടം. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, പി.എസ്. കലേഷ്, സുധ നടരാജൻ, പ്രിൻസിപ്പൽ സി. ഗിരീഷ്കുമാർ, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, ഷാജി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് കെ.എം. നടരാജൻ ബത്തേരി ബിആർസി പ്രതിനിധി ഷിനി എൽദോസ്, വർണക്കൂടാരം പദ്ധതി സ്കൂൾ കോ ഓർഡിനേറ്റർ എം.ആർ. രഘു, വിദ്യാർഥി പ്രതിനിധി ഗായത്രി ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ് എന്നിവർ പ്രസംഗിച്ചു.