സാന്ത്വന പരിചരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
1299588
Saturday, June 3, 2023 12:11 AM IST
പുൽപ്പള്ളി: ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ആശ്വാസ് സാന്ത്വന പരിചരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കിടപ്പുരോഗികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ എന്നിവയുടെ ഉദ്ഘാടനവും അവർ നിർവഹിച്ചു. സഹായോപകരണങ്ങൾ ജില്ലാ പഞ്ചായത്തഗം ബിന്ദു പ്രകാശ് ഏറ്റുവാങ്ങി.
യൂണിറ്റ് പ്രസിഡന്റ് വി.എ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിഖില പി. ആന്റണി മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം യൂണിറ്റ് ഡയറക്ടർ ഫാ.വർഗീസ് കൊല്ലമാവുടിയിൽ നിർവഹിച്ചു. സാന്ത്വന പരിചരണ രംഗത്ത് ശ്രേയസിന്റെ പങ്ക് എന്ന വിഷയത്തിൽ മേഖല കോ ഓർഡിനേറ്റർ ബിനി തോമസ് ക്ലാസെടുത്തു. പി.ബി. രഘുദേവ്, സിന്ധു ബിനോയ്, ചിന്നമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.