പുത്തുമല പുനരധിവാസ കേന്ദ്രം റോഡ് ഉദ്ഘാടനം ചെയ്തു
1299110
Thursday, June 1, 2023 12:39 AM IST
കൽപ്പറ്റ: പൂത്തക്കൊല്ലിയിലെ പുത്തുമല പുനരധിവാസ കേന്ദ്രത്തിലേക്ക് പുതുതായി നിർമിച്ച റോഡ് എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുത്തുമല നിവാസികൾക്കായി മേപ്പാടി പഞ്ചായത്തിലെ പൂത്തകൊല്ലിയിൽ ഒരുക്കിയ പുനരധിവാസ പ്രദേശത്താണ് പുതിയ റോഡ് നിർമിച്ചത്. എളമരം കരീം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ (എംപി ലാഡ്സ്) ഉൾപ്പെടുത്തി 1.40 കോടി രൂപ ചെലവിലാണ് റോഡ് നിർമിച്ചത്.
റോഡിന്റെ അരിക് സംരക്ഷണം, ഡ്രൈനേജ് ഉൾപ്പെടെ ഇതിൽപ്പെടും. 961.7 മീറ്റർ റോഡ് ടാറിംഗ്, 435.8 മീറ്റർ ഡ്രൈനേജ്, 1500 എം 3 സൈഡ് സംരക്ഷണം എന്നീ പ്രവൃത്തികളാണ് നടത്തിയത്. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, സ്ഥിരം സമിതി അധ്യക്ഷരായ രാജു ഹെജമാഡി, പി.പി. അബ്ദുൾ അസീസ്, സുനീറ മുഹമ്മദ് റാഫി, വാർഡ് അംഗങ്ങളായ ബി. നാസർ, സുകന്യമോൾ ആഷിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.