പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂൾ സപ്തതി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥികളും അധ്യാപകരും സംയുക്തമായി ഗോത്രവിഭാഗം വിദ്യാർഥികളുടെ ഉൗരുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കുട്ടികളെ വിദ്യാലയത്തിൽ അയയ്ക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ചായിരുന്നു ബോധവത്കരണം.
സമീപം താമസിക്കുന്നവരെ ഉൾപ്പെടുത്തി ഉൗര് സംരക്ഷണ സമിതി രൂപീകരിച്ചു. ബോധവത്കരണത്തിനു ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം ബിബിൻ ചെന്പക്കര, ജനപ്രതിനിധികളായ മഞ്ജു ഷാജി, ഷിജോയി മാപ്ലശേരി, പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ, ഹെഡ്മാസ്റ്റർ കെ.ജെ. ജോണ്സണ്, അധ്യാപകരായ എം.എം. ആന്റണി, ജോയിസി ജോർജ്, ധന്യ സഖറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.