ബത്തേരിയിൽ മിനി മാരത്തണ്‍ നാളെ
1298444
Tuesday, May 30, 2023 12:30 AM IST
കൽപ്പറ്റ: ലോക പുകയില വിരുദ്ധ ദിനമായ 31ന് ബത്തേരിയൽ മിനി മാരത്തണ്‍ നടക്കും. ബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗവും ബത്തേരി വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബും ഐഎംഎ ബത്തേരി ബ്രാഞ്ചും സംയുക്തമായാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31 ന് രാവിലെ 7.30 ന് അസംപ്ഷൻ ആശുപത്രി പരിസരത്ത് നിന്ന് ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷ് ഉദ്ഘാടന കർമം നിർവഹിക്കും.
മത്സരം രണ്ട് വിഭാഗമാണ് നടത്തുന്നത്. 15 നും 30 നും ഇടയിൽ പ്രായമുള്ളവർ ഒന്നാം വിഭാഗവും 30 വയസിന് മുകളിൽ പ്രായമുള്ളവർ രണ്ടാം വിഭാഗവുമാണ്. അസംപ്ഷൻ ഹോസ്പിറ്റൽ, അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗം സെന്റർ എന്നീ സ്ഥാപനങ്ങളിലും 9947696879, 9562902283 എന്നീ നന്പറുകളിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. 31 ന് രാവിലെ 7.30ന് സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. സൈക്യാട്രിസ്റ്റ് ഡോ.ജോ ടുട്ടു ജോർജ്, സൈക്കോളജിസ്റ്റ് കൈലാസ് ബേബി, പിആർഒ പി.വി. പ്രനൂപ്, സി.എസ്. ജോബിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജെഎസ്എസ് മഠാധിപതി പുൽപ്പള്ളി
സന്ദർശനം നടത്തും
പുൽപ്പള്ളി: ഗുണ്ടൽപേട്ട് - ബത്തേരി റൂട്ടിലെ രാത്രി യാത്ര നിരോധനം, റെയിൽ സർവേ തുടങ്ങിയ ജില്ലയിലെ ജനകീയ പ്രശ്നങ്ങൾ നേരിട്ട് പഠിക്കുന്നതിനും ജനപ്രതിനിധികളുൾപ്പടെയുള്ളവരെ നേരിൽ കണ്ട് സംസാരിക്കുന്നതിനുമായി 31ന് മൈസൂർ ജെഎസ്എസ് മഠാധിപതി ജഗത്ഗുരു ശ്രീ ശ്രീ ശിവരാത്രിശ്വര ദേശീകേന്ദ്ര മഹാ സ്വാമിജി പുൽപ്പള്ളിയിലെത്തുമെന്ന് ഭാരവാഹികളായവി.ആർ. സതീഷ്, ഇ.എൻ. ശിവദാസ്, സി.പി. വരദരാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.