അവധിക്കാല യോഗ പരിശീലനം സമാപിച്ചു
1298197
Monday, May 29, 2023 12:24 AM IST
മാനന്തവാടി: കമ്മന കടത്തനാടൻ കളരി ഫൗണ്ടേഷന്റെ നടത്തിയ അവധിക്കാല കളരിപ്പയറ്റ്-യോഗ പരിശീലനം സമാപനയോഗം നടൻ കെ.കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. എം.എ. വിജയൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യതിഥിയായി. കെ.എഫ്. തോമസ് ഗുരുക്കൾ, പൂജ പ്രധാൻ, സാക്കറിയ, ഷമീം വെട്ടൻ, എ.കെ. റൈഷാദ്, ഷിജിൽ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
കമ്മന പാലം: സർവേ പൂർത്തിയായി
മാനന്തവാടി: വള്ളിയൂർക്കാവ്-കമ്മന പാലത്തിന്റെ ടോപ്പോഗ്രാഫിക് സർവേ പൂർത്തിയായി. ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും വലിയ പാലമാണിത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 256 മീറ്റർ നീളവും 11 മീറ്റർ വീതിയും പൈൽ ഫൗണ്ടേഷനോടുകൂടിയ 13 തൂണുകളും പാലത്തിനുണ്ടാകും.
14.96 കോടി രൂപയാണ് നിർമാണത്തിനു കണക്കാക്കുന്ന ചെലവ്. രണ്ടുവർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കും. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കാണ് കരാർ. 2019-20 ബജറ്റിലാണ് കമ്മന പാലം പ്രഖ്യാപിച്ചത്. വീതി കുറഞ്ഞ പാലമാണ് നിലവിലുള്ളത്. പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണ്. മഴക്കാലത്ത് പലപ്പോഴും പാലം വെള്ളത്തിനടിയിലാകും. പുതിയ പാലം നിർമിക്കുന്നതോടെ ഈ അവസ്ഥയ്ക്കു പരിഹാരമാകും.