സിപിഎമ്മിന്റേത് രാഷ്്ട്രീയ നാടകം: യുഡിഎഫ്
1298191
Monday, May 29, 2023 12:24 AM IST
സുൽത്താൻ ബത്തേരി: ബത്തേരി-താളൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനെ മലങ്കരയിലെ ഓഫീസിൽ സിപിഎം ഉപരോധിച്ചത് രാഷ്ട്രീയ നാടകമാണെന്ന് യുഡിഎഫ് നെൻമേനി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ പാർട്ടിക്കാർതന്നെ സമരം ചെയ്യുന്നതിലെ വൈരുധ്യം
ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. റോഡുപണിയുടെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിളിക്കുന്ന യോഗങ്ങളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കാറില്ല.
റോഡ് ആക്ഷൻ കമ്മിറ്റി പൊളിക്കാനും സിപിഎം ശ്രമിച്ചു. ഇപ്പോൾ കരാറുകാരന് പ്രവൃത്തി നീട്ടിക്കൊണ്ടു പോകുന്നതിനു സൗകര്യം ഒരുക്കുകയാണ്. കരാറുകാരനെ നിലയ്ക്കുനിർത്തി റോഡുപണി പൂർത്തിയാക്കുന്നതിനു സിപിഎം ഇടപെടണം. സി.ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുള്ള മാടക്കര, പി. മൊയ്തീൻ, കെ.കെ. പോൾസണ്‍, ടിജി ചെറുതോട്ടിൽ, കെ.എം. വർഗീസ്, റഫീഖ് കരടിപ്പാറ, കാദർ മാടക്കര, ആർ. ശ്രീനിവാസൻ, അനന്തൻ അന്പലക്കുന്ന്, രാജേഷ് നന്പിച്ചാൻകുടി, സതീഷ് കരടിപ്പാറ, പ്രേമൻ മലവയൽ, ഉസ്മാൻ ചുള്ളിയോട് എന്നിവർ പ്രസംഗിച്ചു.