മലങ്കര-താളൂർ റോഡ്: കരാറുകാരനെ ഓഫീസിൽ തടഞ്ഞുവച്ചു
1297605
Saturday, May 27, 2023 12:18 AM IST
സുൽത്താൻ ബത്തേരി: മലങ്കര-താളൂർ റോഡ് കരാറുകാരനെ അദ്ദേഹത്തിന്റെ മലങ്കരയിലെ ഓഫീസിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. റോഡ് നവീകരണത്തിൽ കരാറുകാരൻ ഉദാസീനത കാട്ടുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം.
റോഡിൽ പൊളിച്ചിട്ട നാലു കിലോമീറ്ററിൽ പ്രവൃത്തി മെയ് 30നകം പൂർത്തിയാക്കുമെന്ന് കരാറുകാരൻ നേരത്തേ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിരുന്നു. ഇത് ജലരേഖയായ സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ, ബത്തേരി ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗം പി.കെ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളി സുധി, പി.സി. വിജയകുമാർ, കെ.എ. സുരേന്ദ്രൻ, സുജ ജയിംസ്, സാബു കുഴിമാളം, അനൂപ് ആനപ്പാറ, എബി തുരുത്തേൽ, അജി കോളിയാടി, ഷാജി കോട്ടയിൽ, ടി.പി. ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി. റോഡ് പ്രവൃത്തി ത്വരിതപ്പെടുത്താമെന്ന് റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കരാറുകാരൻ ഉറപ്പുനൽകിയതിനെത്തുടർന്നാണ് രാവിലെ അരംഭിച്ച സമരം ഉച്ചകഴിഞ്ഞ് രണ്ടോടെ അവസാനിപ്പിച്ചത്.