ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
1297599
Saturday, May 27, 2023 12:18 AM IST
സുൽത്താൻ ബത്തേരി: 500 ഓളം ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം സബ് കളക്ടർ ആർ. ശ്രീലക്ഷ്മി നിർവഹിച്ചു. ബത്തേരി റോട്ടറി, നാഷണൽ കരിയർ സെന്റർ തിരുവനന്തപുരം, അലിംഗോ ബംഗളൂരു, കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തിയത്.
ബത്തേരി റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡന്റ് കെ.സി. വർഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി.കെ. രമേശ്, സാലി പൗലോസ്, സണ്ണി വിളക്കുന്നേൽ, കൃഷ്ണപ്രസാദ്, കെ.പി. രവീന്ദ്രനാഥ്, അലീം കോ അശോക് കുമാർ, അബ്ദുൾ മനാഫ്, സഞ്ജയ് കുമാർ എന്നിവർ പ്രസംഗിച്ചു.