ബത്തേരി ഗവ.കോളജ് യാഥാർഥ്യമാക്കണം: എസ്എഫ്ഐ
1297348
Thursday, May 25, 2023 11:50 PM IST
മീനങ്ങാടി: സുൽത്താൻ ബത്തേരി ഗവ.കോളജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കുതിപ്പിനു ഉതകുന്നതാണ് കോളജ്. ഇത് യാഥാർഥ്യമാക്കുന്നതിലെ അനാസ്ഥ നിയോജകമണ്ഡലം എംഎൽഎ അവസാനിപ്പിക്കണം. പ്രസിഡന്റായി ജോയൽ ജോസഫിനെയും സെക്രട്ടറിയായി ജിഷ്ണു ഷാജിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എ. ടോണി, ഒ. നിഖിൽ, കെ. നിധിൻ(വൈസ് പ്രസിഡന്റുമാർ). അപർണ ഗൗരി, സാന്ദ്ര രവീന്ദ്രൻ, ആദർശ് സഹദേവൻ(ജോയിന്റ് സെക്രട്ടറിമാർ). അഥീന ഫ്രാൻസിസ്, ടി. ശരത് മോഹൻ, പി.സി. പ്രണവ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ).പടം-ജോയൽ ജോസഫ്, ജിഷ്ണു ഷാജി.