പരിശീലന ക്യാന്പ് ആരംഭിച്ചു
1297167
Thursday, May 25, 2023 12:15 AM IST
ഗൂഡല്ലൂർ: ഗവ. സ്കൂൾ വിദ്യാർഥികൾക്കായുള്ള വേനൽക്കാല പരിശീലന ക്യാന്പ് ആരംഭിച്ചു. ഉൗട്ടി ലോറൻസ് സ്കൂളിൽ നടക്കുന്ന ക്യാന്പ് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേശ് പൊയ്യാമൊഴി ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ ക്യാന്പാണ് നടക്കുന്നത്. 70 ലക്ഷം വരുന്ന സർക്കാർ സ്കൂൾ വിദ്യാർഥികളിൽ 1,000 വിദ്യാർഥികൾക്ക് മാത്രമാണ് ക്യാന്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുക. മേയ് മാസത്തിൽ 80,000 വിദ്യാർഥികൾ ഗവ. സ്കൂളുകളിൽ ചേരാനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 11 ലക്ഷം വിദ്യാർഥികൾ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഗവ. സ്കൂളുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ, ജില്ലാ കളക്ടർ എസ്.പി. അമൃത്, ഉൗട്ടി എംഎൽഎ ആർ. ഗണേഷ്, ആർ. സുധൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുനിസ്വാമി എന്നിവർ പ്രസംഗിച്ചു.