റേഷൻ മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ നടപടി
1297163
Thursday, May 25, 2023 12:15 AM IST
കൽപ്പറ്റ: ജില്ലയിൽ മുൻഗണന വിഭാഗം (പിഎച്ച്എച്ച്/എഎവൈ) റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ 9188527301 എന്ന നന്പറിൽ അറിയിക്കാം. നന്പർ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷൻ കടകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിട്ടുള്ള കാർഡുടമകൾക്കെതിരേ പിഴ ചുമത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അധ്യാപക നിയമനം
കൽപ്പറ്റ: മൊതക്കര ജിഎൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്ക് ദിവസ വേതനത്തിൽ അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. 30 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോണ്: 04935 232155.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റു ചെയ്തു
ഉൗട്ടി: കോത്തഗിരി കട്ടപേട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശികളായ പവൻകുമാർ, പങ്കജ്കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 3.30 കിലോ ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയായിരുന്നു ഇവർ.