വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം: ധനമന്ത്രി
1296912
Wednesday, May 24, 2023 12:23 AM IST
മക്കിയാട്: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുഞ്ഞോം എയുപി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പുരോഗതി നാടിന്റെ വളർച്ച ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി. ദേവകിയമ്മയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, ജനപ്രതിനിധികളായ ആമിന സത്താർ, മൈമൂനത്ത്, ബിന്ദു മണപ്പാട്ടിൽ, വി.ടി. അരവിന്ദാക്ഷൻ, എ.എസ്. രവികുമാർ,
ചന്തു മാസ്റ്റർ, പ്രധാനധ്യാപിക എൻ. വനജ, മാനേജ്മെന്റ് പ്രതിനിധി കെ.പി. ശിവൻ, ബിപിസി കെ.കെ. സുരേഷ്, പിടിഎ പ്രസിഡന്റ് കെ.വി. ഗണേശൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷീദ് പൈക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ.കെ. അമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.