സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ നിയമനം
1296633
Tuesday, May 23, 2023 12:22 AM IST
കൽപ്പറ്റ: ഐടിഡിപി ഓഫീസിനുകീഴിൽ വിവിധ കോളനികളിൽ പ്രവർത്തിക്കുന്ന 12 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ ദിവസവേതനാടിസ്ഥാത്തിൽ നിയമിക്കുന്നു. ബിഎഡ്, ടിടിസി യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
പിജി, ഡിഗ്രി, പ്ലസ് ടു യോഗ്യതയുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യേഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 30 ന് രാവിലെ 10 ന് കൽപ്പറ്റ ഐടിഡിപി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോണ്: 04936 202232.