ഗൂഡല്ലൂരിൽ ജീവനക്കാരും അധ്യാപകരും മനുഷ്യച്ചങ്ങല തീർത്തു
1280967
Saturday, March 25, 2023 11:20 PM IST
ഗൂഡല്ലൂർ: ജാക്ടോ ജീയോയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമരത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിലാണ് മനുഷ്യച്ചങ്ങല തീർത്തത്. പുതിയ പെൻഷൻ പദ്ധതി റദ്ദാക്കി പഴയത് നടപ്പാക്കുക, സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക, കോവിഡ് കാലത്ത് നിർത്തിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ഡിഎ കൃത്യമായി നൽകുക, പ്രൈമറി സ്കൂൾ അധ്യാപകരുടെ ശന്പള പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സജി, മതിയഴകൻ, പി. പദ്മനാഥൻ, മുരുകേശൻ, സുനിൽകുമാർ, അൻപഴകൻ, പരമേശ്വരി, ശേഖർ, ഭോജൻ തുടങ്ങിയവർ നേതൃത്വം നൽകി.