കോ​ട​ഞ്ചേ​രി: മാ​തൃ​വേ​ദി​യു​ടെ താ​മ​ര​ശേ​രി രൂ​പ​താ​ത​ല വ​ടം​വ​ലി മ​ത്സ​രം തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ന​ട​ത്തി.

മ​ത്സ​ര​ത്തി​ൽ നൂ​റാം​തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​ക്ക് ഒ​ന്നാം സ്ഥാ​ന​വും, കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ഇ​ട​വ​ക​ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 16 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

10001 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ്ഥാ​നം, 5001 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കും ല​ഭി​ച്ചു.