ഷോക്കേറ്റ് വിദ്യാർഥികളുടെ മരണം; നഷ്ടപരിഹാരത്തുക കൈമാറി
1591532
Sunday, September 14, 2025 4:50 AM IST
കോടഞ്ചേരി: മെയ് 25ന് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കോടഞ്ചേരിയിലെ വിദ്യാഥികളായ ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14) എബിൻ (11) എന്നിവരുടെ കുടുംബത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക ലിന്റോ ജോസഫ് എംഎൽഎ കോടഞ്ചേരിയിലെ വീട്ടിലെത്തി കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പഞ്ചായത്ത് മെമ്പർമാരായ ജോർജുകുട്ടി, ചാൾസ് തയ്യിൽ, ചിന്ന അശോകൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഷിജി ആന്റണി, പി.ജി സാബു, ഷിബു പുതിയേടത്ത്, എ.എസ്. രാജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ആദ്യ ഘടു 10 ലക്ഷം രൂപയുടെ ചെക്കാണ് എംഎൽഎ ലിന്റോ ജോസഫ് കുടുംബത്തിന് കൈമാറിയത്.