ഗോകുലം ഗോപാലനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു
1591530
Sunday, September 14, 2025 4:50 AM IST
കോഴിക്കോട്: ചെന്നൈയിലെ വേൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോൺവക്കേഷൻ കോളജ് കാമ്പസിൽ നടന്നു. വേൽസ് ഇൻസ്റ്റിറ്റ്യൂട്ട്' ചാൻസലർ ഐസരി ഗണേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ മുഖ്യാതിഥിയായി. ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലന് ഓണണറി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
കേന്ദ്ര മന്ത്രി അർജുൻ റാം മേഘവാളാണ് ഗോകുലം ഗോപാലന് ഡോക്ടറേറ്റ് നൽകിയത്. തമിഴ് സിനിമ സംവിധായകനും, നിർമ്മാതാവുമായ വെട്രിമാരൻ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.