കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയില്‍
1487337
Sunday, December 15, 2024 7:10 AM IST
കോഴിക്കോട്: കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയില്‍. നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും നിരവധി അടിപിടി കേസുകളിലും ഭവന ഭേദന കേസുകളിലും ഉള്‍പ്പെട്ട് കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്ത ചെറുവണ്ണൂര്‍ സ്വദേശി പാറക്കണ്ടി ഹൗസില്‍ സുല്‍ത്താന്‍ നൂര്‍ (23 ), കീഴ്വനപ്പാടം ഫാത്തിമ മന്‍സില്‍ മുഹമ്മദ് അജ്മല്‍ (22) എന്നിവരാണ് 34.415 ഗ്രാം എംഡിഎംഎയുമായി നല്ലളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രില്‍ മാസം കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തപ്പെട്ട സുല്‍ത്താന്‍ നൂര്‍ ഉത്തരവ് ലംഘിച്ച് നാട്ടില്‍ വരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നല്ലളം പോലീസ് സുല്‍ത്താന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് 34.415 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
പരിശോധനയ്ക്കായി വീട്ടിനുള്ളിലേക്ക് പ്രവേശിച്ച സിറ്റി സ്ക്വാഡ് അംഗങ്ങളായ വിനോദ്, മധു എന്നിവരെ സുല്‍ത്താന്‍ നൂറിന്റെ സഹോദരന് ഖലീഫ നൂര്‍ അക്രമിക്കുകയും കല്ലെടുത്തു കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ നല്ലളം സ്റ്റേഷനില്‍ മയക്കുമരുന്നു ഉപയോഗിച്ചതിന് കേസുണ്ട്.
ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ളൂരുവില്നിന്നും എത്തിച്ച മയക്കുമരുന്നാണ് പോലീസ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.