കൊയിലാണ്ടിയിൽ വീട് കുത്തി തുറന്ന് മോഷണം
1487315
Sunday, December 15, 2024 7:09 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് സ്വർണ മാല കവർന്നു.
അരങ്ങാടത്ത് സലഫി പള്ളിക്ക് സമീപം മഹരിഫ് വീട്ടിലെ ഫിറോസിന്റെ വീട്ടിലാണ് മോഷണം. വീട് മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയെങ്കിലും ഒന്നും കിട്ടാതായപ്പോൾ ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മ നൈസയുടെ കഴുത്തിലെ അര പവനോളം വരുന്ന സ്വർണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്ഐമാരായ കെ.കെ.എസ്. ജിതേഷ്, മണി, എസ്സിപിഒ ബിജു വാണിയംകുളം, സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി. കൂടാതെ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.