അഖിലേന്ത്യ വോളി മേളക്ക് ഇന്ന് നാദാപുരത്ത് തുടക്കം
1487327
Sunday, December 15, 2024 7:10 AM IST
നാദാപുരം: ദുബൈ കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. 7,000 കാണികളെ ഉൾക്കൊള്ളുന്ന ഗാലറിയും വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ ഡിപ്പാർട്ട്മെന്റ് ടീമുകളായ ഇന്ത്യൻ നേവി, എയർ ഫോഴ്സ്, ഐഒബി, ഇൻകം ടാക്സ്, സിഐഎസ്എഫ് റാഞ്ചി, കെഎസ്ഇബി, കേരള പോലീസ്, കേരള സിക്സേർസ് എന്നീ ടീമുകൾക്കായി ദേശീയ അന്തർദേശീയ താരങ്ങളാണ് അണി നിരക്കുന്നത്. മുപ്പതിൽ പരം പ്രൈം വോളീ താരങ്ങളാണ് വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങിൽ ബോചെ മുഖ്യാതിഥിയാകും.