കെഎസ്ഇബിയില്‍ പിന്‍വാതില്‍ നിയമന നീക്കം
1487334
Sunday, December 15, 2024 7:10 AM IST
കോഴിക്കോട്: കെഎസ്ഇബിയില്‍ ജൂണിയര്‍ അസി. കാഷ്യര്‍ തസ്തികയില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കമെന്നാക്ഷേപം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് ജൂണിയര്‍ അസി. കാഷ്യര്‍ നിയമനത്തിനുള്ള യോഗ്യത.
എന്നാല്‍ 2023 ഒക്ടോബറില്‍ യോഗ്യത മാനദണ്ഡം മാറ്റുകയും എസ്എസ്എല്സിക്കാരായ ജീവനക്കാര്‍ക്കും പീഡിഗ്രിക്കാരായവര്ക്കും മൂന്ന് വര്‍ഷം സര്‍വീസ് ഉണ്ടെങ്കില്‍ നിയമനം നല്‍കാമെന്ന് ഇളവ് വരുത്തിയിരുന്നു.
മുന്‍കാലങ്ങളില്‍ യോഗ്യത പരീക്ഷ നടത്തി വിജയികളാവുന്നവര്‍ക്ക് മാത്രമാണ് നിയമം നടത്തിയത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം യോഗ്യത പരീക്ഷ ഒഴിവാക്കി സീനിയോറിറ്റി മാത്രം മാനദണ്ഡമാക്കി നിയമനം നടത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. ഇത് പിന്‍വാതില്‍ നിയമനം ലക്ഷ്യമിട്ടാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
നിലവില്‍ കാഷ്യര്‍ തസ്തികയില്‍ പിഎസ്സി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ പിന്‍വാതില്‍ നിയമനം ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയാകും.
കെഎസ്ഇബിയില്‍ മറ്റു തസ്തികകളിലേക്കും ഇന്‍ സര്‍വീസ് ക്വാട്ട പ്രമോഷന് നടത്തുന്നത് യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കാഷ്യര്‍ തസ്തികയില്‍ മാത്രം യോഗ്യത പരീക്ഷയില്ലാത്തത് അനധികൃത നിയമനത്തിനാണെന്നും ആരോപണമുണ്ട്.
സ്വന്തം ലേഖകന്‍