കുടുംബ സംഗമം നടത്തി
1487322
Sunday, December 15, 2024 7:10 AM IST
പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരി മിത്ര കുടുംബ സംഗമം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ഷാജു ഹൈലൈറ്റ്, ഗുഡ് വിൽ രാമചന്ദ്രൻ, എ.എം. കുഞ്ഞിരാമൻ, എ.പി. ശ്രീജ, ബി.എം. മുഹമ്മദ്, നിർമ്മല സജീവ്, വി.കെ. ഭാസ്ക്കരൻ, സത്യൻ സ്നേഹ, സാബിറ വിഷൻപ്ലസ്, വി. ശ്രീനി, ഷബീർ ക്രസന്റ് എന്നിവർ പ്രസംഗിച്ചു. മജീഷ് കാരയാടിന്റെ ഗാനമേളയും, അനന്യ രമേശ് ടീമിന്റെ കലാപരിപാടിയും അരങ്ങേറി.