താ​മ​ര​ശേ​രി: ഫെ​ലോ​ഷി​പ്പ് ഓ​ഫ് താ​മ​ര​ശേ​രി (എ​ഫ്എ​സ്ടി) സി​സ്റ്റേ​ഴ്‌​സി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ അ​വ​സാ​ന യോ​ഗം താ​മ​ര​ശേ​രി ബി​ഷ​പ്‌​സ് ഹൗ​സി​ല്‍ ന​ട​ന്നു.

താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ സി​സ്റ്റ​ര്‍​മാ​രു​ടെ സേ​വ​നം ശ്ലാ​ഘ​നീ​യ​മെ​ന്ന് ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കാ​വ​ള​ക്കാ​ട്ട്, സി​സ്റ്റ​ര്‍ വി​മ​ല്‍ റോ​സ് എം​എ​സ്എം​ഐ, സി​സ്റ്റ​ര്‍ ദീ​പ്തി എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ മെ​റ്റി​ല്‍​ഡ ഡി​പി​എം​ടി, സി​സ്റ്റ​ര്‍ ഇ​ഗ്നേ​ഷ്യ എ​സ്എ​ബി​എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്ലാ​സു​ക​ള്‍​ക്ക് മ​ത​ബോ​ധ​ന രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​രാ​ജേ​ഷ് പ​ള്ളി​ക്കാ​വ​യ​ലി​ല്‍ നേ​തൃ​ത്വം ന​ല്‍​കി. പു​തി​യ വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

സി​സ്റ്റ​ര്‍ ഉ​ദ​യ സി​എം​സി പു​തി​യ വ​ര്‍​ഷ​ത്തി​ല്‍ എ​ഫ്എ​സ്ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കും. മറ്റ് ഭാ​ര​വാ​ഹി​ക​ൾ: സി​സ്റ്റ​ർ വി​നീ​ത (സെ​ക്ര​ട്ട​റി), സി​സ്റ്റ​ർ സെ​ല​സ്റ്റി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.