സജി എം.നരിക്കുഴിയെ യൂത്ത് കോൺഗ്രസ് ആദരിച്ചു
1486992
Saturday, December 14, 2024 5:43 AM IST
കൂരാച്ചുണ്ട്: മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്കാരം ലഭിച്ച കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി സജി എം. നരിക്കുഴിയെ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് സന്ദീപ് കളപ്പുരയ്ക്കൽ പുരസ്കാര ജേതാവിന് ഉപഹാരം കൈമാറി. കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ബിജു താന്നിക്കൽ, ഷാജു പീറ്റർ, വിനോദ് നരിക്കുഴി എന്നിവർ പ്രസംഗിച്ചു.