സാഹിത്യ പുരസ്കാര ജേതാവിനെ ആദരിച്ചു
1486646
Friday, December 13, 2024 4:21 AM IST
കൂരാച്ചുണ്ട്: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരൻ കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി സജി എം. നരിക്കുഴിയെ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉപഹാരം കൈമാറി. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സണ്ണി കോട്ടയിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, സണ്ണി തുണ്ടിയിൽ, സന്ദീപ് കളപ്പുരയ്ക്കൽ, കുര്യൻ ചെമ്പനാനി, ജോൺസൻ എട്ടിയിൽ, സണ്ണി കാനാട്ട്, അനു കടുകൻമാക്കൽ എന്നിവർ പ്രസംഗിച്ചു.