വർണക്കാഴ്ചയൊരുക്കി നക്ഷത്രക്കൂട്ടം, മലയോരത്ത് ക്രിസ്മസ് വിപണി സജീവം
1487328
Sunday, December 15, 2024 7:10 AM IST
കോടഞ്ചേരി: കണ്ണുചിമ്മുന്ന എൽഇഡി നക്ഷത്രക്കൂട്ടങ്ങൾ വർണ്ണകാഴ്ചയൊരുക്കുന്ന ക്രിസ്മസ് വിപണി മലയോരമേഖലയിലെങ്ങും സജീവമായി. മുളക്കമ്പുകളും വർണ പേപ്പറും കൊണ്ടും നിർമിച്ച നക്ഷത്രങ്ങൾ ഇവിടെ വേറിട്ട കാഴ്ചയാണ്.
ഏവർക്കും എൽഇഡി സ്റ്റാറിനോടാണ് പ്രിയം. 40 ഓളം "പ്രോഗ്രാമുകൾ' ഉൾക്കൊള്ളിച്ചിട്ടുള്ള 2,000 രൂപയോളം വിലയുള്ള ന്യൂജൻ സ്റ്റാറുകളും വിപണിയിൽ താരമാകുകയാണ്. പുതുമയും പുനരുപയോഗവുമാണ് എൽഇഡി സ്റ്റാറിനെ താരമാക്കുന്നത്. വർണ ബൾബ് മാലകൾ, ക്രിസ്മസ് ട്രീകൾ, പാപ്പാമാർ, പുൽക്കൂടുകൾ എന്നിവയും വിപണിയിൽ നിറഞ്ഞിട്ടുണ്ട്.