വൈദ്യുതി നിരക്ക് വർധനക്കെതിരേ പ്രതിഷേധിച്ചു
1487321
Sunday, December 15, 2024 7:09 AM IST
കോടഞ്ചേരി:വൈദ്യുതി നിരക്ക് വർധനക്കെതിരേ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കെഎസ്ഇബിയുടെ ധൂർത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്ന മന്ത്രി രാജിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 17ന് രാവിലെ 11 ന് കെഎസ്ഇബി കോടഞ്ചേരി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. യോഗം കെപിസിസി നിർവാഹ സമിതി അംഗം പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാബു കളത്തൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വിൻസെന്റ് വടക്കേമുറിയിൽ, രാജേഷ് ജോസ്, മനോജ് വാഴപ്പറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ആന്റണി നീർവേലി, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കതെരുവിൽ, പി.പി. നാസർ, വിൽസൺ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.