മു​ക്കം: അ​ഞ്ച് വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ചെ​റു​വാ​ടി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നി​ന്ന് സ്ഥ​ലം മാ​റി​പോ​വു​ന്ന ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പി​ക​ക്ക് യാ​ത്ര​യ​യ​പ്പും, സം​സ്ഥാ​ന​ത​ല​ത്തി​ൽ പാ​ല ബ്രി​ല്യ​ൻ​സ് അ​ക്കാ​ദ​മി ന​ട​ത്തി​യ എ​ൻ​എം​എം​എ​സ് മോ​ഡ​ൽ പ​രീ​ക്ഷ​യി​ൽ അ​ഞ്ച് ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ന​ഷ്‌​വ മ​ണി​മു​ണ്ട​യി​ൽ, സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ൽ ഹാ​ൻ​ഡ് ബോ​ളി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ പി. ​ത​ൻ​ഹ എ​ന്നി​വ​ർ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് മെ​മ്പ​ർ വി. ​ഷം​ലൂ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കാ​ര​ക്കു​റ്റി ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എം.​എ. അ​ബ്ദു റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ വി. ​ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. അ​ഹ​മ്മ​ദ് കു​ട്ടി പൂ​ള​ക്ക​തൊ​ടി, സി.​വി. അ​ബ്ദു​റ​ഹി​മാ​ൻ, കെ.​ടി. നാ​സ​ർ, കു​യ്യി​ൽ ഉ​സ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.