മയക്കുമരുന്ന് കച്ചവടം: സ്വത്തുക്കള്‍ കണ്ടുകെട്ടും; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു
1487336
Sunday, December 15, 2024 7:10 AM IST
കോഴിക്കോട്: മയക്കുമരുന്ന് കച്ചവടക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികളിലേക്ക് പോലീസ് കടന്നു. മയക്കുമരുന്നിെനതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം പോലീസ് മരിവിപ്പിച്ചിരുന്നു. കോഴിക്കോട് മാത്രം ഏഴുപേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോലീസ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
പുതുവര്‍ഷം പ്രമാണിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംസ്ഥാനത്ത് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി കടുപ്പിക്കുന്നത്. മയക്കുമരുന്ന് ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഡാന്‍സാഫ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലോക്കല്പോലീസുമായി സഹകരിച്ചാണ് ഡിസ്ട്രിക്ട് ആന്റി നാര്േക്കാട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) പരിശോധന ഊര്‍ജിതമാക്കിയിട്ടുള്ളത്.
കഴിഞ്ഞ മുന്നുമാസമായി വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ടയാണ് കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളില്‍ നടന്നത്. എംഡിഎംഎയും കഞ്ചാവുമടക്കമുള്ള മയക്കുമരുന്നിന്റെ വന്‍ ശേഖരം പിടിെച്ചടുക്കാനും പോലീസിനു കഴിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് പ്രധാനമായും എത്തിക്കുന്നത്.
കഴിഞ്ഞ മാസം കോഴിക്കോട്ട് 15 പ്രധാനപ്പെട്ട മയക്കുമരുന്ന് േവട്ടയാണ് ഡാന്‍സാഫും പോലീസും ചേര്‍ന്ന് നടത്തിയത്. മൂന്നുകിലോ എംഡിഎംഎയും 45 ഗ്രം ബ്രൗണ്‍ഷുഗറും കോഴിേക്കാട്ടുനിന്ന് പിടികൂടിയിരുന്നു. ഒരു സ്ത്രീയടക്കമുള്ള നാലംഗസംഘം അറസ്റ്റിലാവുകയും െചയ്തു. ബംഗളൂരു ആസ്ഥാനമായള്ള മയക്കുമരുന്ന്കടത്തുസംഘത്തിലെ കണ്ണികളാണ് ഇവര്‍. മയക്കുമരുന്ന് ഹോട്ട് സ്േപാട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
എംഡിഎംഎയാണ് പുതുതായി പിടികൂടുന്നതില്‍ ഏറെയും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ന്യൂജനറേഷന് മയക്കുമരുന്ന വില്പന നടക്കുന്നത്. മയക്കുമരുന്ന് വില്പന ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ വിവരമറിയിക്കാന്‍ നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 9995966666 എന്ന വാട്സാപ്പ് നമ്പറിലേക്ക് പോലീസിനു രഹസ്യമായി വിവരങ്ങള്‍ കൈമാറാം. വീഡിയോകളും ഫോട്ടോകളും വിവരങ്ങളും ഈ നമ്പറിലേക്ക് ഷെയര്‍ െചയ്യാം.
മയക്കുമരുന്നിനെതിരേ നോ നെവര്‍ എന്ന കാമ്പയിന് പോലീസ് ആരംഭിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് വിദ്യാര്‍ഥികളില്‍നിന്നും പൊതുജനങ്ങളില്‍ നിന്നും ഇതിനു ലഭിക്കുന്നതെന്ന് പോലീസ് അറിയിച്ചു.