സജി എം. നരിക്കുഴിയ്ക്ക് കല്ലാനോട് പൗരാവലിയുടെ ആദരവ്
1487317
Sunday, December 15, 2024 7:09 AM IST
കൂരാച്ചുണ്ട്: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്കാരത്തിന് അർഹനായ കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി സജി എം. നരിക്കുഴിയെ കല്ലാനോട് പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.
കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. കൂരാച്ചുണ്ട് പഞ്ചായത്തംഗം അരുൺ ജോസ് അധ്യക്ഷത വഹിച്ചു. ജോസഫ് ജോൺ മണലോടി മുഖ്യപ്രഭാഷണം നടത്തി. ഷാജു പീറ്റർ, ആന്റണി പള്ളിക്കവയലിൽ, ജോൺസൺ എട്ടിയിൽ, സണ്ണി ജോസഫ് കാനാട്ട്, വാസന്തി ഇരുട്ട്കാട്ടിൽ, സന്ദീപ് കളപ്പുരയ്ക്കൽ, നിസാം കക്കയം, ടോം തടത്തിൽ എന്നിവർ പ്രസംഗിച്ചു.