കെഎംസിടി കോളജ് ഓഫ് നഴ്സിംഗ് നാക് അംഗീകാര പ്രഖ്യാപനം നടത്തി
1486989
Saturday, December 14, 2024 5:43 AM IST
മുക്കം: മണാശേരി കെഎംസിടി കോളജ് ഓഫ് നഴ്സിംഗ് നാക് അംഗീകാര പ്രഖ്യാപനം നടത്തി. കെഎംസിടി ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് കൈമാറ്റവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ എ.പി. അനിൽ കുമാർ എംഎൽഎ വിശിഷ്ടാതിഥിയായി. കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഡോ.കെ.എം നവാസ്, ഡയറക്ടർ ഡോ. ആയിഷ നസ്രീൻ, ഐക്യുഎസി കോ ഓർഡിനേറ്റർ പ്രഫ. ഷൈനി തോമസ് എന്നിവർ പ്രസംഗിച്ചു. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) "എ' ഗ്രേഡാണ് കോളജ് സ്വന്തമാക്കിയത്. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന മികവ് പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം ലഭ്യമായത്. ഇന്ത്യയിലെ നഴ്സിംഗ് കോളജുകളിൽ ഏറ്റവും ഉയർന്ന സിജിപിഎ സ്കോറാണ് കെഎംസിടി കോളജ് ഓഫ് നഴ്സിംഗ് കരസ്ഥമാക്കിയത്.