കൂരാച്ചുണ്ടിൽ "സൗഹൃദ ചായ'പരിപാടി സംഘടിപ്പിച്ചു
1486995
Saturday, December 14, 2024 5:43 AM IST
കൂരാച്ചുണ്ട്: എസ്വൈഎസ് പ്ലാറ്റിനം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്വൈഎസ് കൂരാച്ചുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ചായ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. അജ്നാസ് സഅദി അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, വാസു, ജോബി വാളിയാംപ്ലാക്കൽ, വി.എസ്. ഹമീദ്, കെ.ജി. അരുൺ, നിസാം കക്കയം, എ.കെ. പ്രേമൻ, അജ്മൽ സഖാഫി എന്നിവർ പ്രസംഗിച്ചു. മുസ്തഫ പി. എറയ്ക്കൽ വിഷയാവതരണം നടത്തി.